Skip to main content



ശ്രീ രവിചന്ദ്രപൊതുവാള്‍ രചിച്ച് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ള“ചന്ദ്രിക നീരാട്ടിനിറങ്ങി”എന്ന വരികള്‍ക്ക് സംഗീതം നല്‍കി, പ്രസിദ്ധനായ പിന്നണി ഗായകനും എന്റെ പ്രിയ സുഹൃത്തുമായ ശ്രീ സുദീപിനെക്കൊണ്ട് പാടിച്ച് ഞാന്‍ ഇവിടെ പോസ്റ്റുചെയ്യുകയാണ്. ഇതിനുവേണ്ടി എന്നെ സഹായിച്ച രവിചന്ദ്രപൊതുവാളിനും സുദീപിനും ഞാന്‍ നന്ദി പറയുന്നു.
http://viswasree.blogspot.com/





ശ്രീ സുദീപ് കുമാര്‍‍.

Comments

നന്നായിരിക്കുന്നു..
മയൂര said…
സംഗീതവും ആലാപനവും വരികളും നന്നായിരിക്കുന്നു.
“സുന്ദരമാമീ പൌര്‍ണ്ണമി ...“
അതു പോലെ “പൂമകളെ നീ പോരുമോ...“
എന്ന വരികൾ പാടിയിരികുന്നത്, വഹ്... ഒരുപാടിഷ്ടമായി.
സുന്ദരം.. ആലാപനം, സംഗീതം, റെക്കോര്‍ഡിംഗ്‌, വരികള്‍ എല്ലാം.. കൂടെ പാടിപ്പോയി..
Gopan Sir, Sudeep Sir, Pothuval mashe,

Nalla aalaapanam , Nalla samgeetham , Nalla varikal..

Valare nannayirikkunnu.
ശ്രീ said…
മൂന്നു പേര്‍ക്കും ആശംസകള്‍ നേരുന്നു
ഗീത said…
എന്തൊക്കെ വാക്കുകള്‍ ഉപയോഗിച്ചാലും ഈ പാട്ടിനെ വര്‍ണിക്കാന്‍ കഴിയില്ല.അത്രയ്ക്കു മനോഹരം. നല്ല വരികള്‍, ഹൃദ്യമായ ഈണം, പുതുമയുള്ള ശബ്ദം. എല്ലാം കൊണ്ടു അതിമനോഹരം.
ഗീത said…
ഈ പാട്ടൊന്നു ഡൌണ്‍ലോഡാന്‍ എന്താണ് വഴി?
സുന്ദരം.. ആലാപനം, സംഗീതം, റെക്കോര്‍ഡിംഗ്‌, വരികള്‍ എല്ലാം.. countersigned

congrats to all
thanks for the feast
Unknown said…
ഗോപന്‍‌ജീ വളരെ വളരെ നന്നായിരിക്കുന്നു പാട്ടിന്റെ ഈണവും ലയിച്ച് പാടിയ സുദീപിന്റെ ശബ്ദസൌകുമാര്യവും.
താങ്കളുടെ സുഹ്ര്‌ത്ത് സുദീപ് ഇപ്പോള്‍ എന്റെയും സുഹൃത്താണല്ലോ എന്റെ പ്രത്യേക അന്വേഷണം അറിയിക്കുക.

ഒരിക്കലും ഞാന്‍ സ്വപ്നത്തില്‍പ്പോലും നിനച്ചതല്ല എന്റെ വരികള്‍ ഇത്രയും സുന്ദരമായി പാടിക്കേള്‍ക്കാന്‍ സാധിക്കുമെന്ന്.

അതു സാധിപ്പിച്ചു തന്നതിന് ഒരുപാടൊരുപാട് നന്ദി രണ്ടുപേര്‍ക്കും.
ഇന്‍ഡ്യാഹെറിറ്റേജ് പണിക്കരു ചേട്ടനാണ് ആദ്യമായി ഞാന്‍ കുറിച്ച കുറച്ചു വരികള്‍ പാടിക്കേള്‍പ്പിച്ചു തുടങ്ങിയത്, അദ്ദേഹത്തിനും അതു പോലെ പാടിയും പ്രോത്സാഹിപ്പിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ ബൂലോഗ സഹോദരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....
നന്നായിട്ടുണ്ട്!!
മധുരതരം. മൂവര്‍ക്കും അഭിനന്ദനങ്ങള്‍.

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു